ADVERTISEMENT

28 വർഷം മുൻപൊരു റിപ്പബ്ലിക് ദിനം. ജവാഹർലാൽ നെഹ്റുവിന്റെ പ്രതിമ പാർലമെന്റിൽ അനാഛാദനം ചെയ്യുന്ന ചടങ്ങ് സെൻട്രൽ ഹാളിൽ നടക്കുന്നു. നെൽസൺ മണ്ടേലയായിരുന്നു മുഖ്യാതിഥി. പാർലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമ മണ്ടേലയ്ക്കു നന്നേ പിടിച്ചു. അന്നത്തെ രാഷ്ട്രപതി ശങ്കർദയാൽ ശർമ എന്നെ മണ്ടേലയ്ക്കു പരിചയപ്പെടുത്തി. വലിയ സന്തോഷം തോന്നിയ നിമിഷം. 

ദുർഘടമായ കാലത്തെ അതിജീവിച്ചാണ് ആ ഗാന്ധിപ്രതിമ സാക്ഷാൽക്കരിക്കപ്പെട്ടത്. ഇന്ത്യാഗേറ്റ് പരിസരത്തു സ്ഥാപിക്കാൻ നിർമിച്ചതായിരുന്നു അത്. അപേക്ഷകരിൽനിന്നു ശിൽപിയെ തിരഞ്ഞെടുത്തത് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ്. 

നിർമാണഘട്ടത്തിൽ പല പ്രതിസന്ധികളുണ്ടായി. നിർമാണച്ചെലവു കാരണം മണ്ണിലെ രൂപകൽപന ഞാനും വെങ്കല കാസ്റ്റിങ് മറ്റൊരാളുമെന്ന നില വന്നു. കളിമൺ രൂപം തീർക്കുന്ന ശിൽപിക്കു മാത്രമേ വെങ്കലനിർമിതിയോടും നീതി കാട്ടാനാകൂ എന്നായിരുന്നു എന്റെ നിലപാട്.

ramvs
റാം വി. സുതർ

ഡൽഹി ലക്ഷ്മിനഗറിലുള്ള എന്റെ സ്റ്റുഡിയോയിലായിരുന്നു 16 അടി ഉയരമുള്ള കളിമൺ ശിൽപത്തിന്റെ നിർമാണം. താഴെനിന്നു മണ്ണുകുഴച്ചു പലകത്തട്ടിലൂടെ ഓരോവട്ടവും മുകളിലേക്കു പോകണം. അങ്ങനെ ദിവസവും പത്തുനൂറു തവണ കയറിയിറങ്ങി ഗാന്ധിയെ സൂക്ഷ്മമായി ഒരുക്കിയെടുത്തു. പ്രത്യേകതകൾ വിശദമായിത്തന്നെ രൂപപ്പെടുത്താൻ നൂറുകണക്കിനു ഗാന്ധിചിത്രങ്ങൾ നോക്കി പഠിച്ചു. രണ്ടുവർഷംകൊണ്ടാണ് ആ കൂറ്റൻ മൺശിൽപം രൂപപ്പെട്ടത്. ഇതിലേക്കു വെങ്കലം കാസ്റ്റ് ചെയ്യേണ്ട ക്വട്ടേഷനിൽ പഴയ പ്രശ്നം ഉയർന്നുവന്നു. കെട്ടിടംപണിപോലെ സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നതിനോടു ഞാൻ വിയോജിച്ചു. മറ്റു ചില വിവാദങ്ങൾകൂടി വന്നതോടെ ആ ശിൽപം എങ്ങും സ്ഥാപിക്കാതെ പോയി.

ഒടുവിൽ 1993ൽ അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവാണ് ഗാന്ധിപ്രതിമ പാർലമെന്റിനു മുന്നിൽ സ്ഥാപിച്ചത്. സമാനഭാവത്തിലും വലുപ്പത്തിലുമുള്ള ഗാന്ധിപ്രതിമ പിന്നീടു ഗുജറാത്ത്, ആന്ധ്ര നിയമസഭകൾക്കു മുന്നിലും ഉയർന്നു.

തയാറാക്കിയത്: റൂബിൻ ജോസഫ് 

English Summary: ram v. suther about gandhi, meditative mood  in front of parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com