ADVERTISEMENT

ഈ നാട്ടിൽ ഒരേയൊരു പ്രഫസർ വല്യത്താനേ ഉണ്ടായിരുന്നുള്ളൂ. ഇതു വെറും അവകാശവാദമല്ല. നീണ്ട കാലയളവിൽ ആ മാർഗനിർദേശങ്ങൾ സ്വീകരിച്ചും ആ സ്നേഹത്തണൽ ആസ്വദിച്ചും ജീവിച്ചതിന്റെ അനുഭവങ്ങളാണ് എന്നെക്കൊണ്ടിതു പറയിക്കുന്നത്. ആ വിയോഗം വല്ലാതെ ദുഃഖിപ്പിക്കുന്നു.

2 പതിറ്റാണ്ടിലേറെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. അദ്ദേഹം ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ പ്രസിഡന്റായിരുന്നപ്പോൾ മുതലുള്ള ബന്ധം. പിന്നീട് അദ്ദേഹം നാഷനൽ റിസർച് പ്രഫസറായിരുന്നപ്പോഴും ആ ബന്ധം തുടർന്നു. ഞാൻ രാജ്യസഭയിലും ആസൂത്രണ കമ്മിഷനിലും അംഗമായപ്പോഴും സഹകരിക്കാൻ അവസരങ്ങളുണ്ടായി. ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സാമേഖലയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അന്തിമവീക്ഷണത്തിലെത്താൻ ഡോ. വല്യത്താന്റെ ഉപദേശങ്ങൾ സഹായിച്ചു.

അക്കാലത്തു ഞാനടക്കമുള്ള യുവതലമുറയെ അങ്ങേയറ്റം പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു പ്രഫ.വല്യത്താന്റേത്. യുകെയിലെ റോയൽ സൊസൈറ്റിയിൽ വിസിറ്റിങ് സയന്റിസ്റ്റായി എന്ന നാമനിർദേശം ചെയ്ത ആ വലിയ മനസ്സുതന്നെ അതിനേറ്റവും നല്ല ഉദാഹരണം. എന്റെ മേഖലയായ ജ്യോതിശാസ്ത്രത്തിൽ ഒരുപാടു പ്രഭാഷണങ്ങൾ യുകെയിൽ നടത്താൻ അങ്ങനെ അവസരമൊരുങ്ങി. 

ഉന്നത നിലവാരമുള്ള ഗവേഷണങ്ങളുടെയും ഗുണപരമായ ചിന്തകളുടെയും ‘ചാംപ്യൻ’ ആയിരുന്നു പ്രഫ.വല്യത്താൻ. ആധുനിക ഇന്ത്യയിലെ മികച്ച പ്രതിഭാശാലിയായ ശാസ്ത്ര ഗവേഷകൻ.

English Summary:

Memories of Dr. K Kasturirangan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com