ADVERTISEMENT

1992 ൽ റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എന്റെ അച്ഛൻ കെ. കരുണാകരനെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്കു കൊണ്ടുപോകുകയാണ്. കിടക്ക ഉൾപ്പെടെ സജ്ജീകരിച്ച് അച്ഛനെ കൊണ്ടുപോയ ആ വിമാനത്തിൽ തറയിലിരുന്നാണ് ഡോ. വല്യത്താൻ ഡൽഹി വരെ ഒപ്പം വന്നത്. ഡോ.ഹരിപ്രസാദും കൂടെയുണ്ടായിരുന്നു. അമ്മ, ഞാൻ, ഭാര്യ, സഹോദരി, മക്കൾ എന്നിവരാണ് ആ യാത്രയിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ. 

അപകടത്തിൽ പരുക്കേറ്റ അച്ഛനെ തിരുവനന്തപുരം ഗവ. മെഡിക്കൽ ‍കോളജിൽ പ്രവേശിപ്പിച്ചെങ്കിലും 24 മണിക്കൂർ കഴിഞ്ഞിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. വിവരമറിഞ്ഞ് എ.കെ.ആന്റണി, കേന്ദ്ര ആരോഗ്യമന്ത്രി എം.എൽ. ഫൊത്തേദാർ എന്നിവർ മെഡിക്കൽ കോളജിലെത്തി. അവർ ഡോ.വല്യത്താനെ വിളിച്ചുവരുത്തി കാര്യങ്ങൾ ചർച്ച ചെയ്തു. വല്യത്താന്റെ നിർദേശപ്രകാരമാണ് അച്ഛനെ ശ്രീചിത്രയിലേക്കു മാറ്റിയത്. മാത്രമല്ല, 24 മണിക്കൂറിനകം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. അതിനുശേഷമാണ് അമേരിക്കയിലേക്കു കൊണ്ടുപോയത്.അമേരിക്കയിൽ അച്ഛനെ പരിശോധിച്ച വിദഗ്ധർ വിധിയെഴുതിയത് ഡോ. വല്യത്താൻ ചെയ്തതിലേറെ ഒന്നും ചെയ്യാനില്ലെന്നായിരുന്നു. യഥാസമയം കേരളത്തിൽ നടത്തിയ ശസ്ത്രക്രിയയാണ് ജീവൻ രക്ഷിച്ചതെന്ന് അവിടത്തെ ഡോക്ടർമാർ തുറന്നുപറഞ്ഞു.  

ഡോ.വല്യത്താനിലുണ്ടായിരുന്ന വിശ്വാസം, അദ്ദേഹം നടത്തിയ ശസ്ത്രക്രിയ, ശുശ്രൂഷ എന്നീ 3 ഘടകങ്ങളാണ് അച്ഛനെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ സഹായിച്ചത്. പിന്നീടുള്ള കാലം അച്ഛൻ ജീവിച്ചതും ആ പരിചരണം കൊണ്ടു മാത്രമായിരുന്നു. ഡോ. വല്യത്താന്റെ നിര്യാണം ഞങ്ങളുടെ കുടുംബത്തിന്റെ നഷ്ടംകൂടിയാണ്.

English Summary:

Memories of K Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com