ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യാന്തര അംഗീകാരങ്ങളേക്കാൾ ഡോ. വല്യത്താൻ ഇഷ്‌ടപ്പെട്ടിരുന്നത് ഒരു പൂവിനെയാണ്. പാഫിയോപെഡിലം എം.എസ്.വല്യത്താൻ (Paphiopedilum M.S. Valiathan) എന്ന ഓർക്കിഡിനെ. സംസ്‌ഥാന ശാസ്‌ത്ര-സാങ്കേതിക കൗൺസിലിനെ നയിക്കുന്ന സമയത്ത് തിരുവനന്തപുരത്തെ ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഓർക്കിഡ് ഗവേഷണത്തിൽ പങ്കുവഹിച്ചതിന് ഗവേഷകർ നൽകിയ സമ്മാനമാണ് ആ ഓർക്കിഡ്. ഡോ. സി.സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഓർക്കിഡിനാണ് ഡോ. വല്യത്താന്റെ പേരു നൽകിയത്.

അഗസ്ത്യമലയിൽ വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ ഓർക്കിഡായ ‘പാഫിയോപെഡിലം ഡ്രൂറിയെ’, ‘പാഫിയോപെഡിലം എക്സുൾ’ ഇവ സങ്കരണം നടത്തിയാണ് പാഫിയോപെഡിലം എം.എസ്.വല്യത്താൻ എന്ന ഓർക്കിഡ് വികസിപ്പിച്ചത്.

English Summary:

Valiathan orchid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com