ADVERTISEMENT

2 മണിക്കൂർ 40 മിനിറ്റ് !

∙ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ഇന്ദിരാ ഗാന്ധിയാണെങ്കിലും പൂർണസമയ ധനമന്ത്രിയുടെ റോളിലെത്തുന്ന ആദ്യ വനിതയാണ് നിർമല. 1969 ൽ കോൺഗ്രസ് പിളർപ്പിനെത്തുടർന്ന് മൊറാർജി ദേശായി പുറത്തായപ്പോഴാണ്, 1970 ലെ ബജറ്റ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അവതരിപ്പിച്ചത്.

∙ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച റെക്കോർഡും നിർമലയ്ക്കാണ്. 2020–21 ലെ ബജറ്റ് അവതരണം 2 മണിക്കൂർ 40 മിനിറ്റ് നീണ്ടു.  

സ‍ഞ്ചിയുമായി നിർമല

ബജറ്റ് രേഖകൾ അടങ്ങുന്ന ലെതർ ബ്രീഫ്കെയ്സിനു പകരം തുണി സഞ്ചിയുമായി പാർലമെന്റിലെത്തിയ ആദ്യ ധനമന്ത്രിയാണ് നിർമല സീതാരാമൻ. ബ്രിട്ടിഷുകാരി‍ൽനിന്നു കടമെടുത്ത ബജറ്റ് അവതരണരീതിക്കൊപ്പം ഇന്ത്യയിലേക്കു വിരുന്നെത്തിയതാണു ബജറ്റ് പെട്ടി. 2019 മുതലാണ് തുണിസഞ്ചിയിലേക്കുള്ള മാറ്റമുണ്ടായത്. 

വൈകിട്ടത്തെ ബജറ്റ്

ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനത്തിൽ വൈകിട്ട് 5 മണിക്കാണ് മുൻപു കേന്ദ്രബജറ്റ് അവതരിപ്പിച്ചിരുന്നത്. 1999ൽ ധനമന്ത്രി യശ്വന്ത് സിൻഹ പതിവുതെറ്റിച്ച് രാവിലെ 11ന് ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി അരുൺ ജയ്റ്റ്ലി 2017ൽ ബജറ്റ് അവതരണദിനം ഫെബ്രുവരിയിലെ അവസാന പ്രവ‍ൃത്തിദിനത്തിൽനിന്നു ഫെബ്രുവരി ഒന്നിലേക്കു മാറ്റി. 

കടലാസിന് പകരം  ടാബ്‌ലറ്റ്

നിർമല സീതാരാമൻ വരുത്തിയ മറ്റൊരു പരിഷ്കാരം. 2021 മുതൽ, കടലാസ് നോക്കി വായിക്കുന്ന പതിവുവിട്ട് ഇന്ത്യൻ നിർമിത ടാബ്‌ലറ്റ് നോക്കിയാണ് നിർമലയുടെ ബജറ്റ് പ്രസംഗം. 

ബജറ്റ് രേഖകൾ ഹിന്ദിയിലും

ആദ്യകാലത്ത് ബജറ്റ് രേഖകൾ ഇംഗ്ലിഷിൽ മാത്രമാണ് അച്ചടിച്ചിരുന്നത്. സി.ഡി.ദേശ്മുഖ് ധനമന്ത്രിയായിരുന്ന 1955–56 കാലത്ത്  ഹിന്ദിയിലും അച്ചടിക്കാൻ തുടങ്ങി. 

ചെറിയ ബജറ്റ് പ്രസംഗം

1977ൽ അധികാരത്തിലെത്തിയ ജനതാ പാർട്ടി സർക്കാരിലെ ധനമന്ത്രി എച്ച്.എം.പട്ടേൽ അക്കൊല്ലം ഇടക്കാല ബജറ്റ് അവതരിപ്പിച്ചു നടത്തിയതാണ് ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം; വെറും 800 വാക്ക്.

English Summary:

Union Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com