നിർമിതബുദ്ധിയിൽ ശക്തിയായി ഇന്ത്യ
Mail This Article
നിർമിതബുദ്ധി (എഐ) രംഗത്തു 2024 ൽ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ‘ടൈം’ വാരിക തയാറാക്കിയ പട്ടികയിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ അനിൽ കപൂർ എന്നിവരടക്കം 15 ഇന്ത്യക്കാർ. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഗൂഗിളിന്റെ സുന്ദർ പിച്ചൈയും ഇതിൽ ഉൾപ്പെടുന്നു.
അശ്വനി വൈഷ്ണവ് ∙ എഐ സിസ്റ്റംസിലെ സുപ്രധാന ഘടകമായ സെമികണ്ടക്ടർ നിർമാണത്തിൽ മുൻനിരയിലുള്ള 5 രാജ്യങ്ങളിലൊന്നായി ഇന്ത്യ അടുത്ത 5 വർഷത്തിനകം അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ മാറുമെന്നാണു ടൈം മാഗസിൻ വിലയിരുത്തൽ.
അനിൽ കപൂർ ∙ തന്റെ രൂപവും സ്വരവും ഉപയോഗിച്ചുള്ള അനധികൃത എഐ ഇമേജുകളും വിഡിയോകളും പ്രചരിക്കാൻ തുടങ്ങിയതോടെ 2023ൽ ഇതിനെതിരെ കേസ് നടത്തി വിജയിച്ചതു പരിഗണിച്ചാണ് അനിൽ കപൂറിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
നന്ദൻ നിലേകനി ∙ ആധാർ പദ്ധതി അടക്കം ഇന്ത്യയിലെ ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കാൻ സർക്കാരിനകത്തും പുറത്തുമായി 15 വർഷം പ്രവർത്തിച്ചതാണു നിലേകനിയുടെ നേട്ടം.
40 സിഇഒമാർ
മാർക് സക്കർബർഗ് (മെറ്റ), അരവിന്ദ് ശ്രീനിവാസ് (പെർപ്ലെക്സി) എന്നിവരടക്കം 40 സിഇഒമാർ പട്ടികയിലുണ്ട്.
വനിതാ മേധാവിമാർ
അംബ കാക് (കോ എക്സിക്യൂട്ടീവ് ഡയറക്ടർ, എഐ നൗ ഇൻസ്റ്റിറ്റ്യൂട്ട്), ആരതി പ്രഭാകർ (പോളിസി ഡയറക്ടർ, യുഎസ് ഓഫിസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി), ദിവ്യ സിദ്ധാർഥ് (സഹസ്ഥാപക, കലക്ടീവ് ഇന്റലിജൻസ് പ്രോജക്ട്)
പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ
രോഹിത് പ്രസാദ് (ഹെഡ് സയന്റിസ്റ്റ്, ആമസോൺ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്), ശിവ റാവു (സഹസ്ഥാപകൻ, അബ്രിഡ്ജ്), ആനന്ദ് വിജയ് സിങ് (പ്രോട്ടോൺ), ദ്വാർകേശ് പട്ടേൽ (ദ്വാർകേശ് പോഡ്കാസ്റ്റ്). അമൻദീപ് സിങ് ഗിൽ (യുഎൻ), വിനോദ് ഖോസ്‌ല (ഖോസ്‌ല വെഞ്ചേഴ്സ്).
എഐ സ്റ്റാർട്ടപ് ലാബുകൾക്കൊപ്പം എഐ വിമർശകരെയും ഗവേഷകരെയും കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്