പത്താമത്തെ ലോക്സഭാ ഉപതിരഞ്ഞെടുപ്പ്
Mail This Article
കേരളത്തിൽ ലോക്സഭാ–നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുന്നതു രണ്ടാംതവണ. 1973 ജനുവരി 22നു മഞ്ചേരി ലോക്സഭാ മണ്ഡലത്തിലും നീലേശ്വരം, പറവൂർ നിയമസഭാ മണ്ഡലങ്ങളിലും ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നു.
ഇതുവരെയുള്ള 9 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിൽ ഏഴു തവണയും സിറ്റിങ് മുന്നണികൾക്കുതന്നെ വിജയം. 2 തവണ (1993, 2003)
യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 2 തവണ (1997, 2003) ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയ ചരിത്രം സെബാസ്റ്റ്യൻ പോളിന്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ (16) സ്ഥാനാർഥികൾ ഇത്തവണ.
ഇതുവരെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകൾ
∙ മീനച്ചിൽ (തിരു–കൊച്ചി) (1953 നവംബർ 16) / 1–ാം ലോക്സഭ, കാരണം: പി.ടി.ചാക്കോയുടെ രാജി (കോൺഗ്രസ്), വിജയി: ജോർജ് തോമസ് കൊട്ടുകാപ്പള്ളി (കോൺഗ്രസ്)
∙ മുകുന്ദപുരം (1970 സെപ്റ്റംബർ 17) / 4–ാം ലോക്സഭ, കാരണം: പനമ്പിള്ളി ഗോവിന്ദ മേനോന്റെ മരണം (കോൺഗ്രസ്), വിജയി: എ.സി.ജോർജ് (കോൺഗ്രസ്)
∙ മഞ്ചേരി (1973 ജനുവരി 22) / 5–ാം ലോക്സഭ, കാരണം: ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ മരണം (മുസ്‌ലിംലീഗ്), വിജയി: സി.എച്ച്. മുഹമ്മദ് കോയ (മുസ്‌ലിംലീഗ്)
∙ ഒറ്റപ്പാലം (1993 സെപ്റ്റംബർ 7) / 10–ാം ലോക്സഭ, കാരണം: കെ.ആർ. നാരായണന്റെ രാജി (കോൺഗ്രസ്), വിജയി: എസ്. ശിവരാമൻ (സിപിഎം)
∙ എറണാകുളം (1997 മേയ് 29) / 11–ാം ലോക്സഭ, സേവ്യർ അറയ്ക്കലിന്റെ മരണം (എൽഡിഎഫ് സ്വത.), വിജയി: സെബാസ്റ്റ്യൻ പോൾ (എൽഡിഎഫ് സ്വത.)
∙ എറണാകുളം (2003 സെപ് റ്റംബർ 23) / 13–ാം ലോക്സഭ, കാരണം: ജോർജ് ഈഡന്റെ മരണം (കോൺഗ്രസ്), വിജയി: സെബാസ്റ്റ്യൻ പോൾ (എൽഡിഎഫ് സ്വത.)
∙ തിരുവനന്തപുരം (2005 നവംബർ 18) / 14–ാം ലോക്സഭ, കാരണം: പി.കെ. വാസുദേവൻ നായരുടെ മരണം (സിപിഐ), വിജയി: പന്ന്യൻ രവീന്ദ്രൻ (സിപിഐ)
∙ മലപ്പുറം (2017 ഏപ്രിൽ 12) / 16–ാം ലോക്സഭ, കാരണം: ഇ. അഹമ്മദിന്റെ മരണം (മുസ്‌ലിംലീഗ്), വിജയി: പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിംലീഗ്)
∙ മലപ്പുറം (2021 ഏപ്രിൽ 6) / 17–ാം ലോക്സഭ, കാരണം: കുഞ്ഞാലിക്കുട്ടിയുടെ രാജി (മുസ്‌ലിംലീഗ്), വിജയി: എം.പി. അബ്ദുസ്സമദ് സമദാനി (മുസ്‌ലിംലീഗ്)
ഇൻപുട്സ്: എഡിറ്റോറിയൽ റിസർച്