സെപ്റ്റംബറിൽ വാട്സാപ് വിലക്കിയത് 85.84 ലക്ഷം അക്കൗണ്ട്
Mail This Article
ചട്ടങ്ങളും നയങ്ങളും ലംഘിച്ചുള്ള ഉപയോഗം മൂലം കഴിഞ്ഞ സെപ്റ്റംബറിൽ വാട്സാപ് വിലക്കിയത് 85.84 ലക്ഷം അക്കൗണ്ടുകൾ. ഇതിൽ 16.58 ലക്ഷം അക്കൗണ്ടുകൾ വിലക്കിയത് ഉപയോക്താക്കളിൽനിന്നു പരാതിപോലും ലഭിക്കുംമുൻപ്. ദുരുപയോഗം തടയാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും കമ്പനി കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണിത്. മെഷീൻ ലേണിങ് അടക്കം ഉപയോഗപ്പെടുത്തിയാണ് സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തുന്നതും വിലക്കേർപ്പെടുത്തുന്നതും. കേന്ദ്ര ഐടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിലാണ് വാട്സാപ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമലംഘനം തുടർന്നാൽ കൂടുതൽ അക്കൗണ്ടുകൾ പൂട്ടാൻ മടിക്കില്ലെന്നും വാട്സാപ് വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ മേയിൽ 65 ലക്ഷത്തിലധികം ഇന്ത്യൻ ഉപയോക്താക്കളെയാണ് വാട്സാപ് നിരോധിച്ചത്. ഓഗസ്റ്റിൽ 84,58,000 അക്കൗണ്ടുകളും വാട്സാപ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.
7.58 കോടി
2023ൽ 7.58 കോടി വാട്സാപ് അക്കൗണ്ടുകൾ ഇന്ത്യയിൽ വിലക്കി
പ്രതിമാസക്കണക്ക്
∙ ജനുവരി: 29 ലക്ഷം
∙ ഫെബ്രുവരി: 45
∙ മാർച്ച്: 47
∙ ഏപ്രിൽ: 74
∙ മേയ്: 65
∙ ജൂൺ: 66
∙ ജൂലൈ: 72
∙ ഓഗസ്റ്റ്: 74
∙ സെപ്റ്റംബർ: 71
∙ ഒക്ടോബർ: 75
∙ നവംബർ: 71
∙ ഡിസംബർ: 69
അക്കൗണ്ടുകൾക്ക് പൂട്ടുവീഴാൻ കാരണം
∙ സേവന നിബന്ധനകളുടെ ലംഘനം: ബൾക്ക് സന്ദേശങ്ങൾ അയയ്‌ക്കൽ, സ്‌പാമിങ്, തട്ടിപ്പുകളിൽ ഏർപ്പെടൽ, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.
∙ നിയമവിരുദ്ധ പ്രവർത്തനങ്ങൾ: പ്രാദേശിക നിയമപ്രകാരം നിയമവിരുദ്ധമെന്നു കരുതുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ നിരോധിക്കും.
∙ പരാതികൾ: ദുരുപയോഗം, മോശം പെരുമാറ്റം, ഉപദ്രവം എന്നിങ്ങനെ ഉപയോക്താക്കളുടെ പരാതിയിലും നടപടിയെടുക്കും
295 കോടി
∙ ലോകത്തിലെ ആകെ വാട്സാപ് അക്കൗണ്ടുകൾ
53.58 കോടി
∙ ലോകത്ത് കൂടുതൽ വാട്സാപ് അക്കൗണ്ടുകൾ ഇന്ത്യയിൽ
പിന്നാലെ വരുന്ന രാജ്യങ്ങൾ
∙ ബ്രസീൽ: 14.8 കോടി
∙ ഇന്തൊനീഷ്യ: 11.2
∙ യുഎസ്: 9.8 കോടി