പകുതിയിലേറെ വനിതകൾക്കും ജോലി വീട്ടിൽത്തന്നെ
Mail This Article
വീട്ടുകാര്യങ്ങൾ നോക്കേണ്ടതിനാൽ ഇന്ത്യയിൽ പകുതിയിലേറെ സ്ത്രീകളും തൊഴിലിൽനിന്നു വിട്ടുനിൽക്കുന്നു. എന്നാൽ, രാജ്യത്തെ പുരുഷന്മാരിൽ ഒരു ശതമാനം മാത്രമാണ് തൊഴിൽ ഉപേക്ഷിച്ചു വീട്ടുകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ) പ്രസിദ്ധീകരിച്ച കണക്കിലാണ് ഈ വിവരങ്ങളുള്ളത്.
ഇന്ത്യയിൽ 53% വനിതകൾ കുടുംബപരിചരണത്തിൽ മാത്രം മുഴുകുന്നു. എന്നാൽ, 1.1% പുരുഷന്മാർ മാത്രമാണ് വീട്ടുകാര്യങ്ങളിൽ മാത്രം മുഴുകുന്നത്.
കുടുംബാംഗങ്ങളുടെ പരിചരണത്തിനായി തൊഴിൽമേഖലയിൽനിന്ന് ഏറ്റവും കൂടുതൽ വനിതകൾ മാറിനിൽക്കുന്നത് ഇറാനിലാണ്. 81%. ഇവിടെ വിട്ടുനിൽക്കുന്ന പുരുഷന്മാർ 2.2% മാത്രം.
തൊഴിൽമേഖലയിൽ കുടുതൽ ശതമാനം വനിതകൾ ഉൾപ്പെട്ടിട്ടുള്ളത് ഡെന്മാർക്കിൽ. വെറും 2% വനിതകൾ മാറിനിൽക്കുന്നു. ഇവിടെ 0.3% പുരുഷന്മാർ മാത്രമാണ് മാറിനിൽക്കുന്നത്.