ADVERTISEMENT

രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നീ മൂന്നു ഘടകങ്ങൾ ചേർന്നതാണ് ഇന്ത്യൻ പാർലമെന്റ്. പാർലമെന്റിന്റെ ഇരുസഭകളും വർഷത്തിൽ മൂന്നു തവണ ചേരുന്നു. അടിയന്തരഘട്ടങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ വിളിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. പാർലമെന്റ് സമ്മേളനങ്ങൾ ചേരുന്നതിനു സ്ഥിരമായ കലണ്ടറില്ല. ഭരണഘടനയുടെ 85–ാം വകുപ്പുപ്രകാരം രണ്ടു സമ്മേളനങ്ങളുടെ ഇടവേള 6 മാസത്തിൽ കവിയാൻ പാടില്ല. വർഷത്തിൽ രണ്ടു തവണയെങ്കിലും പാർലമെന്റ് സമ്മേളിക്കണം. 

ഒന്നാം ലോക്സഭയുടെ (1952–57) കാലത്ത് പ്രതിവർഷം 135 ദിവസം സഭ സമ്മേളിച്ചിരുന്നെങ്കിൽ 17–ാം ലോക്സഭയുടെ (2019–24) കാലത്ത് പ്രതിവർഷം സമ്മേളനം നടന്നത് ശരാശരി 55 ദിവസം മാത്രം. 

 ബജറ്റ് സമ്മേളനം 

∙ ഫെബ്രുവരി – മേയ് കാലയളവിൽ. 

∙ ആരംഭിക്കുന്നത് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തോടെ. 

∙ ഏറ്റവും ദൈർഘ്യമേറിയ സമ്മേളനം. 

∙ ബജറ്റ് അവതരിപ്പിക്കുന്നത് ഈ സമ്മേളനത്തിൽ. 

∙ ഒരു മാസത്തെ ഇടവേളയോടെ ബജറ്റ് സമ്മേളനം രണ്ടായിട്ടാണ് ചേരുന്നത് 

∙ സാമ്പത്തിക കാര്യങ്ങളാണു സമ്മേളനത്തിൽ കൂടുതൽ ചർച്ചയാകുന്നത് 

∙ നിയമനിർമാണ വിഷയങ്ങളും പരിഗണിക്കും 

 മൺസൂൺ 

∙ ജൂലൈ – സെപ്റ്റംബർ കാലയളവിൽ. 

∙ പൊതുതാൽപര്യ വിഷയങ്ങളിൽ ചർച്ച 

ശീതകാല സമ്മേളനം 

∙ നവംബർ – ഡിസംബർ കാലയളവിൽ 

∙ ദൈർഘ്യം കുറഞ്ഞ സമ്മേളനം 

∙ മുൻ സമ്മേളനങ്ങളിൽ അവതരിപ്പിക്കാൻ കഴിയാത്ത വിഷയങ്ങളും നിയമനിർമാണ വിഷയങ്ങളും പരിഗണിക്കും. 

പ്രതിവർഷ ശരാശരി സമ്മേളന ദിവസങ്ങൾ 

∙ ഒന്നാം ലോക്സഭ (1952–57): 136 ദിവസം 

∙ രണ്ടാം ലോക്സഭ (1957–62): 116 

∙ മൂന്നാം ലോക്സഭ (1962–67): 117 

∙ നാലാം ലോക്സഭ (1967–70): 123 

∙ അഞ്ചാം ലോക്സഭ (1971–77): 105 

∙ ആറാം ലോക്സഭ (1977–79): 110 

∙ ഏഴാം ലോക്സഭ (1980–84): 93 

∙ എട്ടാം ലോക്സഭ (1984–89): 99 

∙ ഒൻപതാം ലോക്സഭ (1989–91): 85 

∙ പത്താം ലോക്സഭ (1991–96): 86 

∙ പതിനൊന്നാം ലോക്സഭ (1996–98): 80 

∙ പന്ത്രണ്ടാം ലോക്സഭ (1998–99): 78 

∙ പതിമൂന്നാം ലോക്സഭ (1999–2004): 82 

∙ പതിനാലാം ലോക്സഭ (2004–09): 66 

∙ പതിനഞ്ചാം ലോക്സഭ (2009–14): 71 

∙ പതിനാറാം ലോക്സഭ (2014–19): 66 

∙ പതിനേഴാം ലോക്സഭ (2019–24): 55 

English Summary:

Parliamentary Sessions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com