ഭക്ഷണം പാഴാക്കിയാല്‍ ഈ ഹോട്ടലിൽ പിഴ 50 രൂപ!
Mail This Article
×
വാറങ്കൽ∙ ആഹാരം പാഴാക്കിയാൽ പിഴ ഈടാക്കുന ഹോട്ടൽ തെലങ്കാനയിൽ. നഗരത്തിലെ ‘കേദാരി ഭക്ഷണശാല’യിലാണ് ആഹാരം പാഴാക്കാൻ പാടില്ലെന്ന് ഉടമ ലിംഗാല കേദാരിക്കു നിർബന്ധമുള്ളത്. പാഴാക്കുന്നവർ പ്ലേറ്റൊന്നിന് 50 രൂപ പിഴയടയ്ക്കണം.
2 വർഷംകൊണ്ട് ഇങ്ങനെ ഈടാക്കിയത് 14,000 രൂപ. തുക അനാഥാലയങ്ങൾക്കു ദാനം ചെയ്തതായി ഉടമ പറഞ്ഞു. ഇതു മൂലം ബിസിനസ് കുറയില്ലേ എന്ന് സംശയിക്കുന്നവർക്ക് തെറ്റി; 300 ഊണിന്റെ സ്ഥാനത്ത് ഇപ്പോൾ 800 ഊണാണ് വിറ്റു പോകുന്നതെന്ന് കേദാരി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.