ഇരട്ടി സന്തോഷത്തിൽ ഇറോം ശർമിള
Mail This Article
×
ബെംഗളൂരു∙ മണിപ്പുർ സമരനായിക ഇറോം ശർമിളയ്ക്ക് ഇനി മാതൃത്വത്തിന്റെ ഇരട്ടിമധുരം. ലോകമാതൃദിനത്തിൽ ജന്മം നൽകിയ ഇരട്ടപെൺകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഇറോം ശർമിള പറയുന്നു:
ഇതെന്റെ പുതിയ ജീവിതം. ഭർത്താവ് ഡെസ്മണ്ട് കുടിഞ്ഞോക്കും തനിക്കും, ആരോഗ്യമുള്ള കുട്ടികൾ വേണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇരട്ടക്കുട്ടികളായപ്പോൾ സന്തോഷം ഇരട്ടിയായി.
എല്ലാവരും ഇറോം ശർമിളയെന്ന ഉരുക്കുവനിതയെ മാത്രമേ കണ്ടിട്ടുള്ളൂ.
ഇറോമിനെ അമ്മയായും കണ്ടെന്ന് മല്ലേശ്വരം ക്ലൗഡ് നയൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ശ്രീപാദ വിനേക്കർ പറഞ്ഞു.
കൊടൈക്കനാലിൽനിന്നു ഡെസ്മണ്ടിനൊപ്പമാണു പരിശോധനകൾക്ക് എത്തിയിരുന്നത്.
46ാം വയസ്സിൽ അമ്മയാകുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. 2 ദിവസത്തിനകം ആശുപത്രി വിടാമെന്നും ഡോ. ശ്രീപാദ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.