ADVERTISEMENT

ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ അപൂർവ ദൃശ്യങ്ങളടങ്ങിയ 30 ഫിലിം റീലുകൾ നാഷനൽ ഫിലിം ആർക്കൈവ്സ് കണ്ടെടുത്തു. അക്കാലത്തെ പ്രമുഖ സ്റ്റുഡിയോകളായ പാരമൗണ്ട്, വാർണർ, യൂനിവേഴ്സൽ, ബ്രിട്ടിഷ് മൂവിടോൺ തുടങ്ങിയവർ ചിത്രീകരിച്ചതാണിത്. ജവാഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സരോജിനി നായിഡു തുടങ്ങിയവരും ദൃശ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. 

ഗാന്ധിജിയുടെ ചിതാഭസ്മവും വഹിച്ച് മദ്രാസിൽ നിന്നു രാമേശ്വരത്തേക്കു ട്രെയിൻ മാർഗം നടത്തിയ യാത്രയുടെ സമ്പൂർണ ദൃശ്യങ്ങളുണ്ട്. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിനു ലണ്ടനിലേക്കു നടത്തിയ കപ്പൽ യാത്രയുടെ ദൃശ്യങ്ങളിൽ കപ്പലിന്റെ ഡെക്കിൽ ചർക്കയിൽ നൂൽ നൂൽക്കുന്നതും ബൈനോക്കുലറിലൂടെ നോക്കുന്നതും കുട്ടികളുമായി കളിക്കുന്നതുമൊക്കെയുണ്ട്. 

വാർധയിലെ ആശ്രമത്തിൽ കസ്തൂർബയും ഗാന്ധിജിയുമായുള്ള നിമിഷങ്ങളും ഒരു റീലിലുണ്ട്. ചെടികൾ പരിപാലിക്കുന്നത്, നിലമുഴുന്നത്, രോഗികളെ ശുശ്രൂഷിക്കുന്നത് തുടങ്ങി ഇരുവരുടെയും നിരവധി ജീവിത മുഹൂർത്തങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റ് റീലുകളിലുള്ളത്. റീലുകൾ കേടുവന്നിട്ടില്ലെന്നും അതു ഡിജിറ്റൽവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും നാഷനൽ ഫിലിം ആർക്കൈവ്സ് അറിയിച്ചു. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com