ഗാന്ധി ദിനത്തിൽ റെക്കോർഡിട്ട് ഡൽഹി
Mail This Article
×
ന്യൂഡൽഹി∙ ഗാന്ധിജിയുടെ 150–ാം ജന്മദിനത്തിൽ 2 ലോക റെക്കോർഡുകളുമായി രാജ്യ തലസ്ഥാനത്തെ വിദ്യാർഥികൾ. പരിസ്ഥിതി സന്ദേശവുമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുത്ത സമ്മേളനം, ഏറ്റവും കൂടുതൽ സൗരോർജ വിളക്കുകൾ തെളിച്ച ചടങ്ങ് എന്നീ റെക്കോർഡുകളാണ് നേടിയത്. 5000 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
തങ്ങൾക്കാവശ്യമായ ഓക്സിജൻ ബാങ്ക് ഉണ്ടാക്കിയെടുക്കുന്നതിനായി ഓരോരുത്തരും 7 മരങ്ങൾ വീതമെങ്കിലും നടണമെന്ന് ചടങ്ങിൽ മന്ത്രി പ്രകാശ് ജാവഡേക്കർ ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.