ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥിയും പൗരത്വ സമര നേതാവുമായ ഷർജീൽ ഇമാമിനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബിഹാറിലെ ജഹാനാബാദിൽ നിന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷർജീലിനെ ഇന്നലെയാണു ഡൽഹിയിലെത്തിച്ചത്. വൈകിട്ടു ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് പുരുഷോത്തം പഥക്കിന്റെ വസതിയിൽ വൻ സുരക്ഷയോടെ ഷർജീലിനെ ഹാജരാക്കുകയായിരുന്നു.

പട്യാല ഹൗസ് കോടതിയിൽ ഷർജീലിനെ എത്തിക്കുമെന്ന ആദ്യ വിവരത്തിനു പിന്നാലെ ഒട്ടേറെപ്പേരാണു കോടതിവളപ്പിലെത്തിയത്. ഷർജീലിനെതിരെ മുദ്രാവാക്യവും പോസ്റ്ററുകളുമായി അഭിഭാഷകരും അണിനിരന്നു. ഈ മാസം 16നു അലിഗഡ് സർവകലാശാലയിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണു ഡൽഹി, അസം, മണിപ്പുർ, അരുണാചൽ സംസ്ഥാനങ്ങൾ കേസെടുത്തിരിക്കുന്നത്.

English Summary: Sharjeel Imam sent to police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com