ADVERTISEMENT

∙ മറ്റു പാർട്ടികളിൽ നിന്നു കൂടുമാറിയെത്തിയ 9 സ്ഥാനാർഥികളിൽ 8 പേരെയും വിജയിപ്പിച്ച് എഎപി. ബിജെപിയിലേക്കു ചുവടുമാറിയ 4 പേരിൽ ഒരാൾ ജയിച്ചു. കോൺഗ്രസിലെത്തിയ 3 പേർക്കും പരാജയം. 2015 ൽ വിജയം നേടിയവരിൽ 15 പേരെ ഒഴിവാക്കിയാണ് എഎപി ഇത്തവണ മത്സരത്തിനിറങ്ങിയത്.

∙ എഎപിയുടെ മുൻമന്ത്രി കപിൽ മിശ്ര (ബിജെപി) മോഡൽ ടൗണിൽ എഎപിയുടെ അഖിലേഷ് ത്രിപാഠിയോടു 11,237 വോട്ടിനു തോറ്റു. തിരഞ്ഞെടുപ്പിനെ ഇന്ത്യ– പാക്ക് യുദ്ധമായി ചിത്രീകരിക്കുകയും ‘ഗോലി മാർദോ സാലോം കോ’ എന്ന് ആഹ്വാനം നടത്തുകയും ചെയ്തതു പാഴായി.

∙ ചാന്ദ്നി ചൗക്കിൽ നിന്നു കഴിഞ്ഞ തവണ എഎപി ടിക്കറ്റിൽ ജയിച്ച അൽക ലാംബ ഇത്തവണ കോൺഗ്രസിനു വേണ്ടി മത്സരിച്ച് കെട്ടിവച്ച കാശു പോയി. കിട്ടിയതു 3876 വോട്ട്. 

∙ എഎപി സീറ്റ് നിഷേധിച്ച എംഎൽഎമാരിൽ പ്രമുഖനായിരുന്നു മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊച്ചുമകൻ ആദർശ് ശാസ്ത്രി. ഇക്കുറി ദ്വാരകയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. 

∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെ ഏഴു മന്ത്രിമാരും വിജയിച്ചു. 

∙ കേജ‍്‌രിവാളിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞു. 2015ൽ 31,583 ആയിരുന്നു ഭൂരിപക്ഷം. ഇക്കുറി – 21,650.

Content highlights: Delhi Election 2020, AAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com