ADVERTISEMENT

ശ്രീനഗർ ∙ മുൻ മന്ത്രിയും പിഡിപി നേതാവുമായ അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജമ്മു കശ്മീർ അപ്നി പാർട്ടി (ജെകെഎപി)യിലെ നേതാക്കളിൽ കൂടുതൽ പേരും മുൻ പിഡിപി, കോൺഗ്രസ് അംഗങ്ങളാണ്. 

കശ്മീരിന്റെ സംസ്ഥാന പദവി വീണ്ടെടുക്കുക, വിദ്യാഭ്യാസം, ജോലി എന്നിവയിൽ കശ്മീരികൾക്ക് അർഹമായ പരിഗണന നേടിയെടുക്കുക തുടങ്ങിയവയ്ക്കു പുറമേ ശ്രീനഗറിനും ഡൽഹിക്കും ഇടയിലുള്ള അവിശ്വാസം പരിഹരിക്കുക എന്നതും പാർട്ടിയുടെ ലക്ഷ്യമാണെന്ന് അധ്യക്ഷൻ ബുഖാരി അറിയിച്ചു. 

പിഡിപി, എൻസി പാർട്ടികൾക്കു ബദലാകാൻ ബിജെപി പിന്തുണയോടെയാണ് പാർട്ടി രൂപീകരണമെന്നാണു സൂചന. ഭരണഘടനയിലെ 370–ാം വകുപ്പ് എടുത്തു കളഞ്ഞതിനെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാട് എന്തെന്ന ചോദ്യത്തിന് തങ്ങൾ സുപ്രീംകോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്നായിരുന്നു ബുഖാരിയുടെ മറുപടി.

English Summary: Altaf Bukhari launches new party in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com