ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് അവയവദാനം നിർബന്ധിതമാക്കുന്നതിനു ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നു വരുൺ ഗാന്ധി എംപി. എല്ലാ വ്യക്തികളെയും, അവർ വിയോജിപ്പ് പ്രത്യേകം അറിയിക്കാത്തിടത്തോളം സ്വാഭാവികമായി അവയവദാതാവാക്കി മാറ്റുന്ന നിയമമാണ് ഉദ്ദേശിക്കുന്നതെന്നു വരുൺ പറഞ്ഞു. ബിൽ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും.

രാജ്യത്ത് ഓരോ വർഷവും 5 ലക്ഷത്തിലേറെ പേർ മാറ്റിവയ്ക്കാൻ അവയവം ലഭിക്കാത്തതിനാൽ മരിക്കുന്നു. 18 വയസ്സിനു മുകളിലുള്ള എല്ലാവരെയും അവയവദാനത്തിന്റെ പരിധിയിൽ കൊണ്ടുവരണം. നിലവിൽ അവയവദാനത്തിനു താൽപര്യമുള്ളവരാണു സമ്മതപത്രം നൽകുന്നത്. പകരം വിയോജിപ്പുള്ളവർ മാത്രം അക്കാര്യം വ്യക്തമാക്കുന്ന നിയമമാണു ലക്ഷ്യം –  വരുൺ പറഞ്ഞു.

English Summary: Varun Gandhi To Float Bill Making Organ Donation "Compulsory" For Adults

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com