ലേഖ ചക്രവർത്തി ഐഐപിഎഫ് ഭരണസമിതിയിൽ
Mail This Article
×
ന്യൂഡൽഹി ∙ പബ്ലിക് ഫിനാൻസ് മേഖലയിലെ സാമ്പത്തിക ശാസ്ത്രജ്ഞരുടെ രാജ്യാന്തര സംഘടനയായ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസിന്റെ (ഐഐപിഎഫ്) ഭരണസമിതിയിലേക്കു പ്രഫ. ലേഖ ചക്രവർത്തി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിൽ പ്രഫസറായ ലേഖ, തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയാണ്. സാമ്പത്തിക ശാസ്ത്രജ്ഞൻ പിനാകി ചക്രവർത്തിയാണു ഭർത്താവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.