ADVERTISEMENT

ന്യൂഡൽഹി ∙ അൽഖായിദ ബന്ധത്തിന്റെ പേരിൽ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ 9 പേരെ ഡൽഹി കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. എറണാകുളത്തു നിന്ന് അറസ്റ്റിലായ 3 പേരെ 5 ദിവസത്തേക്കും മറ്റ് 6 പേരെ 4 ദിവസത്തേക്കുമാണു കസ്റ്റഡിയിൽ വിട്ടത്. പട്യാല ഹൗസ് കോടതിയിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ഇവരെ ഹാജരാക്കിയത്.

സംഘത്തലവൻ മുർഷിദ് ഹസനും ഉൾപ്പെടുന്നതിനാലാണ് എറണാകുളത്തു നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം എൻഐഎ തേടിയത്. രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ ഇവർ പദ്ധതിയിട്ട ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ കസ്റ്റഡിയിൽ ആവശ്യമാണെന്ന് എൻഐഎ വാദിച്ചു. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിലെ അൽഖായിദ നേതൃത്വവുമായി സംഘം ഓൺലൈനിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘം ഹാജരാക്കി. ബംഗാളിൽ 2 പേർ കൂടി അറസ്റ്റിലാകാനുണ്ട്. അറസ്റ്റിനു തൊട്ടു മുൻപാണ് ഇവർ കടന്നുകളഞ്ഞത്.

English Summary: Delhi court sends 6 alleged Al-Qaeda terrorists to 4-day NIA custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com