അടൽ തുരങ്കം:സോണിയയുടെ പേരുള്ള ശിലാഫലകം നീക്കി
Mail This Article
×
ന്യൂഡൽഹി ∙ ഹിമാചൽപ്രദേശിലെ റോത്തങ്ങിലുള്ള അടൽ തുരങ്കത്തിന്റെ ശിലാസ്ഥാപനം 2010 ൽ സോണിയ ഗാന്ധി നിർവഹിച്ചതിന്റെ ഫലകം ബിജെപി സർക്കാർ നീക്കം ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ മാസം 3നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കം ഉദ്ഘാടനം ചെയ്യുന്നതിനു മുൻപാണു ഫലകം നീക്കിയതെന്ന് ഹിമാചൽ പിസിസി പ്രസിഡന്റ് കുൽദീപ് സിങ് ഠാക്കുർ പറഞ്ഞു. 2010 ജൂൺ 28ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ഹിമാചൽ മുഖ്യമന്ത്രി പ്രേം കുമാർ ധൂമൽ എന്നിവരുടെ സാന്നിധ്യത്തിലാണ് സോണിയ ശിലാസ്ഥാപനം നിർവഹിച്ചത്.
Content Highlights: Atal tunnel stone laid by Sonia Gandhi removed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.