ADVERTISEMENT

ന്യൂഡൽഹി ∙ കലാ– സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരും അണിയറ പ്രവർത്തകരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ  മാർഗരേഖ. ഓഡിറ്റോറിയങ്ങളിൽ 50% കാണികൾക്കേ പ്രവേശനം അനുവദിക്കാവൂ എന്നും ആകെ ആസ്വാദകർ 200 ൽ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി. 

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം നാടകകേന്ദ്രങ്ങളും സാംസ്കാരിക വേദികളും മറ്റും തുറക്കുന്നതിന്റെ ഭാഗമായാണു മാർഗരേഖ പുറത്തിറക്കിയത്. 

∙ അഭിനേതാക്കളും അണിയറ പ്രവർത്തകരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സംഘാടകർക്കു കൈമാറണം. 

∙ അണിയറപ്രവർത്തകർ പരിപാടികൾ നടക്കുന്ന സ്ഥലത്തു നിന്നു പുറത്തുപോകരുത്. 

∙ കലാകാരൻമാരുടെ തയാറെടുപ്പുകൾ പരമാവധി താമസസ്ഥലത്തു തന്നെയാക്കണം. ഗ്രീൻ റൂമിൽ കുറഞ്ഞ ഒരുക്കങ്ങൾ മാത്രം. 

∙ ഗ്രീൻ റൂം, ശുചിമുറികൾ എന്നിവ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. 

∙ ഓരോ അവതരണത്തിനു ശേഷവും സ്റ്റേജ് സാനിറ്റൈസ് ചെയ്യണം. 

∙ സംഗീതോപകരണങ്ങളും ഓരോ അവതരണത്തിനു ശേഷവും സാനിറ്റൈസ് ചെയ്യണം. 

∙ കാഴ്ചക്കാർക്കും സാനിറ്റൈസർ, തെർമൽ സ്കാനർ എന്നിവ ക്രമീകരിക്കണം. മുഖാവരണം ഉറപ്പാക്കണം 

∙ പരിപാടി നടക്കുന്ന ഹാളിനുള്ളിൽ ഭക്ഷണം അനുവദിക്കരുത്. 

∙ ടിക്കറ്റ് വിതരണം ഓൺലൈനാക്കണം.

∙ ബോക്സോഫീസ് തുറക്കാമെങ്കിലും ടിക്കറ്റ് വിൽപന ആവശ്യമെങ്കിൽ മാത്രം. 

∙ ഒന്നിടവിട്ട സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കാവൂ. 

ഒഴിച്ചിട്ടിരിക്കുന്ന സീറ്റ് മാർക്ക് ചെയ്യണം. ഓൺലൈൻ ബുക്കിങ്ങിലും ഇക്കാര്യം വ്യക്തമാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com