ADVERTISEMENT

ചെന്നൈ ∙ മദ്രാസ് മെഡിക്കൽ മിഷൻ (എംഎംഎം) പുറത്തിറക്കിയ ‘റീനൽ ട്രാൻസ്പ്ലാന്റേഷൻ വികസ്വര രാഷ്ട്രങ്ങളിൽ’ എന്ന കൈപ്പുസ്തകം തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദർരാജൻ പ്രകാശനം ചെയ്തു.

ഓൺലൈനായി നടന്ന ചടങ്ങിൽ ഓർത്തഡോക്സ് സഭ മദ്രാസ് ഭദ്രാസനാധിപനും എംഎംഎം പ്രസിഡന്റുമായ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, പ്രഫ.ഡോ.കെ. സൗന്ദർരാജൻ, എംഎംഎം ഓണററി സെക്രട്ടറി എം.എം.ഫിലിപ്, ഡോ.സുനിൽ ഷ്റോഫ്, പ്രഫ.ഡോ.കെ.വി. ജോണി, കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ.എസ്. അജിത് മുല്ലശ്ശേരി, ഡോ.മില്ലി മാത്യു എന്നിവർ പങ്കെടുത്തു.

എംഎംഎം നെഫ്രോളജി വിഭാഗം ഡയറക്ടർ ഡോ. ജോർജി ഏബ്രഹാം, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. അനുഷ രോഹിത് എന്നിവർ ചേർന്നാണു കൈപ്പുസ്തകം എഡിറ്റ് ചെയ്തത്. 

നെഫ്രോളജിസ്റ്റുകൾ, ഫിസിഷ്യൻമാർ, ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയാ വിദഗ്ധർ, ഫാർമസിസ്റ്റ്, ഡയറ്റീഷ്യൻ, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്കു പുസ്തകം പ്രയോജനം ചെയ്യുമെന്നു ഡോ. ജോർജി പറഞ്ഞു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ ലേഖനങ്ങളും പടിഞ്ഞാറൻ രാജ്യങ്ങളിലെയും ദക്ഷിണേഷ്യൻ രാജ്യങ്ങളിലെയും ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയ രീതികളിലെ വ്യത്യാസങ്ങളും നൂതന ചികിത്സാ രീതികളും പുസ്തകത്തിലുണ്ട്. 

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഏഷ്യൻ രാജ്യങ്ങളിലെ ചികിത്സാരീതികളുമാണ് 26 അധ്യായങ്ങളുള്ള പുസ്തകം ചർച്ച ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com