ADVERTISEMENT

ന്യൂഡൽഹി ∙ വ്യക്തികളുടെ ഭൂമി നിയമപരമായല്ലാതെ കൈവശം വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നത് നിയമരാഹിത്യം സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമെന്ന് സുപ്രീം കോടതി. വസ്തുവിൻമേൽ വ്യക്തികൾക്കുള്ള അവകാശം മൗലികമല്ലെങ്കിലും ഭരണഘടനാപരം തന്നെയാണെന്നും കോടതി വ്യക്തമാക്കി.

പൊതുആവശ്യത്തിനായി ഉപയോഗിക്കാനുള്ള അവകാശം വ്യക്തമാക്കി 1963 മുതൽ കേന്ദ്ര സർക്കാർ കൈവശം വയ്ക്കുന്ന ബെംഗളുരുവിലെ 4 ഏക്കറിലധികം ഭൂമി വിട്ടുകിട്ടാൻ ബി.കെ. രവിചന്ദ്രയും മറ്റും നൽകിയ ഹർജി കോടതിച്ചെലവു സഹിതം അനുവദിച്ചു. ജഡ്ജിമാരായ ഇന്ദിര ബാനർജി, എസ്.രവീന്ദ്ര ഭട്ട് എന്നിവരുടേതാണ് വിധി. ഭൂമി 3 മാസത്തിനകം വിട്ടുനൽകണം. ഹർജിക്കാർക്കു കേന്ദ്രം കോടതിച്ചെലവായി 75,000 രൂപ നൽകണം.

ഭൂമിയവകാശം മൗലികമല്ലാതാക്കിയെങ്കിലും നിയമത്തിലൂടെയുള്ള സംരക്ഷണം നിലനിൽക്കുന്നു. സാമ്പത്തികമുൾപ്പെടെയുള്ള സ്വാതന്ത്ര്യങ്ങൾക്കായുള്ള മൂല്യവത്തായ അവകാശമാണത്. സർക്കാരുകളുടെ നിയമവിരുദ്ധ നടപടി കോടതി അനുവദിച്ചുകൊടുത്താൽ, സദുദ്ദേശ്യം പറഞ്ഞു പിന്നീടു നടപടിയെ സർക്കാർ ന്യായീകരിക്കുന്ന സ്ഥിതിയുണ്ടാവുമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് എഴുതിയ വിധിന്യായത്തിൽ പറഞ്ഞു.ഹർജിക്കാരുടെ ഭൂമിയിൽ സർക്കാരിനുള്ള കൈവശാവകാശം 1987 ൽ അവസാനിച്ചു. 33 വർഷമായി ഭൂമി സർക്കാർ കൈവശംവയ്ക്കുന്നത് അംഗീകരിക്കാനാവില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com