ADVERTISEMENT

ബെംഗളൂരു ∙ ‘ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പത്മഭൂഷൺ എഫ്.സി.കോലി (96) അന്തരിച്ചു. രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ ടാറ്റ കൺസൽറ്റൻസിയുടെ (ടിസിഎസ്) സ്ഥാപകനും ആദ്യ സിഇഒയും ആയിരുന്നു. തിരുവനന്തപുരത്തെ ടെക്നോപാർക്കിന്റെ തുടക്കത്തിൽ ആദ്യ കമ്പനിയായി ടാറ്റ കൺസൽറ്റൻസി എത്തിയതിൽ നിർണായക പങ്കു വഹിച്ചതും അദ്ദേഹമാണ്.

ബ്രിട്ടിഷ് ഇന്ത്യയിലെ പെഷാവറിൽ ജനിച്ച എഫ്.സി. കോലി ലഹോറിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കിയശേഷം കാനഡയിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

1968ൽ മുംബൈ ആസ്ഥാനമായി ടിസിഎസ് തുടങ്ങിയപ്പോൾ പ്രഥമ സിഇഒ ആയി. ഐബിഎമ്മിനെ 1991ൽ ഇന്ത്യയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1995–96 കാലയളവിൽ നാസ്കോം പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹത്തെ 2002ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

English Summary: F.C. Kohli passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com