ADVERTISEMENT

ന്യൂഡൽഹി ∙ വികസന പദ്ധതികളുടെ മൂലധനച്ചെലവിനു കേരളമുൾപ്പെടെ 27 സംസ്ഥാനങ്ങൾക്കായി 9,879.61 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം വായ്പ അനുവദിച്ചു. കേരളത്തിന് 163 കോടി അനുവദിച്ചതിൽ 81.5 കോടി ലഭ്യമാക്കി.

ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ 12നു ധനമന്ത്രിയാണു സംസ്ഥാനങ്ങൾക്കു വായ്പ പ്രഖ്യാപിച്ചത്. 

50 വർഷത്തിനുശേഷം തിരിച്ചടച്ചാൽ മതിയെന്ന വ്യവസ്ഥയിൽ എല്ലാ സംസ്ഥാനങ്ങൾക്കുമായി 12,000 കോടിയാണു പലിശരഹിത വായ്പ നൽകുന്നത്. റേഷൻ കാർഡ്, ഊർജ വിതരണം, ബിസിനസ്, തദ്ദേശഭരണം എന്നിവയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് 2000 കോടി. 

ഉപാധിയില്ലാത്ത 10,000 കോടിയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 1600 കോടി, ഉത്തരാഖണ്ഡിനും ഹിമാചൽപ്രദേശിനും 900 കോടി, മറ്റു സംസ്ഥാനങ്ങൾക്കായി 7,500 കോടി എന്നിങ്ങനെയാണു വിഹിതം. ഈ 7,500 കോടി 15–ാം ധനകാര്യ കമ്മിഷൻ നിശ്ചയിച്ച തോതിലാണു വീതിക്കുന്നത്. 2 ഗഡുക്കളായി നൽകുന്ന വായ്പ അടുത്ത മാർച്ച് 31ന് അകം ചെലവഴിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com