ദേശീയ തൊഴിൽനയം ഡിസംബറോടെ
Mail This Article
×
ന്യൂഡൽഹി ∙ പരിഷ്കരിച്ച 4 തൊഴിൽ നിയമങ്ങൾ നടപ്പാക്കുകയും കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള 4 സർവേകൾ പൂർത്തിയാക്കുകയും ചെയ്തശേഷം വരുന്ന ഡിസംബറോടെ ദേശീയ തൊഴിൽ നയത്തിന് തൊഴിൽ മന്ത്രാലയം രൂപം നൽകിയേക്കും.
രാജ്യത്ത് തൊഴിലവസരം വർധിപ്പിക്കൽ, നൈപുണ്യവികസനം, നിക്ഷേപം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നയരൂപരേഖ ഇതിലുണ്ടാകും. കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയെങ്കിലും പുതുക്കിയ 4 തൊഴിൽ നിയമങ്ങളും നടപ്പാക്കാനായിട്ടില്ല. വരുന്ന ഏപ്രിൽ ഒന്നോടെ ഇതു നടപ്പാക്കാനാണു നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.