ADVERTISEMENT

ന്യൂഡൽഹി ∙ കൃഷിനിയമങ്ങൾ ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ഉപാധി ഇപ്പോഴും കർഷകർക്കു മുന്നിലുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്ററി പാർട്ടികളുടെ സർവകക്ഷിയോഗത്തിൽ കർഷകസമരം വിശദമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. കർഷകരുടെ ‘ഒരു ഫോൺ കോളിനിപ്പുറം’ സർക്കാരുണ്ട്. ഏതു സമയത്തും ചർച്ചയ്ക്ക് തയാറാണ്. റിപ്പബ്ലിക് ദിനത്തിൽ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നിയമം അതിന്റെ വഴിക്കു പോകുമെന്നും മോദി പറഞ്ഞു.

അതേസമയം, നിയമങ്ങൾ റദ്ദാക്കാതെ പിന്മാറില്ലെന്ന നിലപാട് ഇന്നലെയും കർഷക നേതാക്കൾ ആവർത്തിച്ചു.

Content Highlights: PM Modi on farm laws 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com