സ്ഫോടനം; ചർച്ചയ്ക്ക് മൊസാദും
Mail This Article
×
ന്യൂഡൽഹി ∙ ഇസ്രയേലിന്റെ എംബസിക്കു സമീപം കഴിഞ്ഞ മാസമുണ്ടായ സ്ഫോടനത്തെക്കുറിച്ച് ഇസ്രയേൽ ചാരസംഘടന മൊസാദും എൻഐഎയും ചർച്ച നടത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൊസാദ് ഉദ്യോഗസ്ഥർ എത്തിയത്. ഇറാൻ ബന്ധമുള്ളവരാണെന്ന സംശയത്തിൽ അന്വേഷണങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഐഡി പിന്തുടർന്നപ്പോൾ അത് അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നു കണ്ടെത്തിയിരുന്നു. ഇത് അന്വേഷണം വഴി തെറ്റിക്കാനാണെന്ന നിഗമനവുമുണ്ട്. അറിയപ്പെടാത്ത ഒരു ഭീകര സംഘടന അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇസ്രയേൽ എംബസിക്കും സ്ഫോടനവുമായി ബന്ധപ്പെട്ട് കത്തു ലഭിച്ചതായാണ് വിവരം.
Content Highlights: Mossad meet NIA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.