ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ആസ്തികൾ ബ്രിട്ടനിലെ കോടതി മരവിപ്പിച്ചു. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എൻഎംസി ഹെൽത്തിലെ വ്യവസായ പങ്കാളികളുടേയും കമ്പനി എക്സിക്യൂട്ടീവുകളുടേയും ആസ്തിയും മരവിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടും ബാധകമാകുന്ന തരത്തിലാണ് ഉത്തരവ്.

അബുദാബി കൊമേഴ്സ്യൽ ബാങ്ക് ആണ് കോടതിയെ സമീപിച്ചത്. ബാങ്ക് 100 കോടി ഡോളർ ആണ് ഷെട്ടിയുടെ സ്ഥാപനങ്ങൾക്ക് വായ്പ നൽകിയിട്ടുള്ളത്. ആസ്തി മരവിപ്പിക്കപ്പെട്ടവരിൽ മുൻ സിഇഒ പ്രശാന്ത് മംഗലാട്ടും ഉൾപ്പെടുന്നു. ലോകത്തെവിടെയുള്ള ആസ്തികളും ഇനി വിൽക്കാൻ കഴിയില്ല.

യുഎഇയിൽ 1970ൽ സ്ഥാപിച്ച എൻഎംസി ഹെൽത്ത്, അക്കൗണ്ടിലെ ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്നാണ് തകർന്നത്. നിലവിൽ 450 കോടി ഡോളറിന്റെ കടം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ക്രമക്കേടുകളുടെ മുഖ്യ ഉത്തരവാദി ഷെട്ടി ആണെന്ന ബാങ്കിന്റെ വാദം കോടതി അംഗീകരിച്ചു. 

ക്രമക്കേടുകൾക്ക് ഉത്തരവാദികൾ സ്ഥാപനത്തിലെ ഏതാനും എക്സിക്യൂട്ടീവുകൾ ആണെന്നും തനിക്ക് പങ്കില്ല എന്നുമാണ് ഷെട്ടി വാദിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com