ADVERTISEMENT

ന്യൂഡൽഹി ∙ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്നു കിരൺ ബേദിയെ മാറ്റി. പുതിയ നിയമനം നടത്തുംവരെ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധികച്ചുമതല നൽകിയതായി രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കിരൺ ബേദിയെ മാറ്റുന്നത്. 2016 മേയ് 28നാണ് കിരൺ ബേദി പുതുച്ചേരിയിൽ ലഫ്റ്റനന്റ് ഗവർണറായത്. 5 വർഷ കാലാവധി പൂർത്തിയാക്കാൻ ഏതാനും മാസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനചലനം. തെലങ്കാനയുടെ ഗവർണർക്ക് ലഫ്റ്റനന്റ് ഗവർണറുടെ ചുമതല കൂടി നൽകുന്നതു ശ്രദ്ധേയമാണ്.

Content Highlights: Kiran Bedi removed

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com