ബാലാക്കോട്ട് വാർഷികം: സൈനികർക്ക് ആദരം
Mail This Article
×
ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിലുള്ള ഭീകര ക്യാംപിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ ധീരസൈനികർക്ക് രാജ്യം ആദരമർപ്പിച്ചു. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിനു തെളിവാണു ബാലാക്കോട്ടിലെ ആക്രമണമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ആക്രമണം നടത്തിയ വ്യോമസേനാംഗങ്ങളുടെ ചങ്കൂറ്റത്തിനു സല്യൂട്ട് – രാജ്നാഥ് ട്വിറ്ററിൽ കുറിച്ചു. ഭീകരവാദത്തിനെതിരായ നവ ഇന്ത്യയുടെ നയങ്ങൾ 2 വർഷം മുൻപ് ഇതേ ദിവസം വ്യോമസേന വ്യക്തമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
English Summary: Tribute to brave soldiers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.