ADVERTISEMENT

ഗുവാഹത്തി ∙ അസമിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്നലെ രാവിലെ ഗുവാഹത്തിയിലെത്തിയ പ്രിയങ്ക, അവിടെയുള്ള കാമാഖ്യ ദേവി ക്ഷേത്രത്തിലെ ദർശനത്തോടെ 2 ദിവസത്തെ പ്രചാരണത്തിനു തുടക്കമിട്ടു. ലഖിംപുരിൽ പ്രദേശവാസികളായ സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്ത പ്രിയങ്ക, തൊഴിലില്ലായ്മയ്ക്കെതിരെ കോൺഗ്രസ് നടത്തിയ സമ്മേളനത്തിലും പങ്കെടുത്തു. ബിശ്വനാഥിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി.

അസം, ബംഗാൾ എന്നിവിടങ്ങളിലെ തേയില തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപയുടെ പ്രത്യേക പദ്ധതി ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ തോട്ടം മേഖലകളിൽ ബിജെപിക്കു ലഭിച്ചേക്കാവുന്ന നേട്ടം മറികടക്കാൻ ലക്ഷ്യമിട്ടാണു പ്രിയങ്ക പ്രചാരണത്തിനിറങ്ങിയത്.

സംസ്ഥാനത്ത് ഈ മാസം 27ന് ആദ്യ ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 3 ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു ശേഷം ഇന്നു വൈകിട്ട് പ്രിയങ്ക ഡൽഹിയിലേക്കു മടങ്ങും.

അസമിൽ സ്ഥാനാർഥി നിർണയത്തിനായി 9 അംഗ സ്ക്രീനിങ് കമ്മിറ്റിക്ക് കോൺഗ്രസ് ദേശീയ നേതൃത്വം രൂപം നൽകി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പൃഥ്വിരാജ് ചവാനാണ് അധ്യക്ഷൻ.

Content Highlights: Priyanka Gandhi begins poll campaign in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com