അസമിൽ ബിജെപി തോൽക്കും: വെല്ലുവിളിച്ച് ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി
Mail This Article
×
ന്യൂഡൽഹി ∙ അസമിൽ ബിജെപിയുടെ 25–30 സീറ്റ് ഇത്തവണ കുറയ്ക്കുമെന്ന് എൻഡിഎ വിട്ട് കോൺഗ്രസ് മഹാസഖ്യത്തിനൊപ്പം ചേർന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് പാർട്ടി (ബിപിഎഫ്) അവകാശപ്പെട്ടു. കഴിഞ്ഞ തവണ ബിപിഎഫിന്റെ പിന്തുണ കൊണ്ട് ബിജെപിക്ക് 28 സീറ്റുകളെങ്കിലും കിട്ടിയെന്ന് പാർട്ടി പറയുന്നു.
ഡിസംബർ വരെ എൻഡിഎയിലായിരുന്നു പാർട്ടി. ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമായി സഖ്യമുണ്ടാക്കുകയും ബിപിഎഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാൽ, ബിപിഎഫിന്റെ ഭീഷണിയിൽ കാര്യമില്ലെന്നാണ് സംസ്ഥാന ബിജെപിയുടെ നിലപാട്.
Content Highlights: Assam assembly election: BPF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.