ADVERTISEMENT

ചെന്നൈ∙ മുറുകിയും അയഞ്ഞും വീണ്ടും മുറുകിയും അണ്ണാഡിഎംകെ, ഡിഎംകെ മുന്നണികളിലെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. സിപിഐക്ക് 6 സീറ്റ് നൽകാമെന്നു ഡിഎംകെ ഇന്നലെ ധാരണയായി. സിപിഎമ്മുമായുള്ള രണ്ടാംഘട്ട ചർച്ച ഇന്നു നടക്കും. എന്നാൽ, കോൺഗ്രസുമായുള്ള ചർച്ചകളെല്ലാം വഴിമുട്ടിത്തന്നെ നിൽക്കുന്നു. 23 സീറ്റും രാജ്യസഭാ സീറ്റുമെന്ന ഒത്തുതീർപ്പു ഫോർമുല ഡിഎംകെ മുന്നോട്ടുവച്ചതായാണു സൂചന. എന്നാൽ, 27 ൽ ഉറച്ചു നിൽക്കുകയാണു കോൺഗ്രസ്. ഇന്നു ചർച്ച നടന്നേക്കും.

അതിനിടെ, സഖ്യ കക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ച പൂർത്തിയാകുന്നതിനു മുൻപേ അണ്ണാഡിഎംകെ. 6 പേർ‌ ഉൾപ്പെട്ട ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി (എടപ്പാടി), ഒ.പനീർസെൽവം (ബോഡിനായ്ക്കന്നൂർ) എന്നിവരാണ് പട്ടികയിലുള്ളത്.

English Summary: Congress- DMK seat sharing discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com