ADVERTISEMENT

ബെംഗളൂരു ∙‌ അപകീർത്തിപ്പെടുത്തുന്ന വാർത്തകളും വിഡിയോ ദൃശ്യങ്ങളും പുറത്തുവിടുന്നതിൽ നിന്നു മാധ്യമങ്ങളെ താൽക്കാലികമായി വിലക്കിക്കൊണ്ട് 6 മന്ത്രിമാർ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിനെ വിമർശിച്ച് ബിജെപി കേന്ദ്ര നേതൃത്വം. മന്ത്രിമാരുടെ നടപടിയെ വിമർശിച്ച് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡയാണു രംഗത്തുവന്നത്. രമേഷ് ജാർക്കിഹോളിക്ക് എതിരെയുള്ള ലൈംഗിക വിഡിയോ അപവാദത്തിനു പിന്നാലെ, മറ്റു മന്ത്രിമാർ കോടതിയെ സമീപിച്ച നടപടി കൂടുതൽ സംശയങ്ങൾക്കും അപവാദങ്ങൾക്കും ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു

 മുഖ്യമന്ത്രി യെഡിയൂരപ്പയുടെ അനുവാദത്തോടെയാണോ മന്ത്രിമാരുടെ നടപടിയെന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ അന്വേഷിച്ചതായാണു സൂചന.

 

Content Highlights: Karnataka ministers move court seeking restraint on defamatory content

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com