ADVERTISEMENT

മുംബൈ ∙ ഭീമ – കൊറേഗാവ് കേസിൽ അറസ്റ്റിലായ കവിയും മനുഷ്യാവകാശപ്രവർത്തകനുമായ വരവരറാവു (82) ജാമ്യത്തിൽ ഇറങ്ങി. നാനാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ 22ന് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ആരോഗ്യ കാരണങ്ങളുടെ പേരിൽ 6 മാസത്തെ ഇടക്കാലജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച അർധരാത്രിയോടെയാണ് പുറത്തിറങ്ങിയത്. 

മുംൈബയിൽ തന്നെ താമസിക്കണം, രണ്ടാഴ്ചയിലൊരിക്കൽ മുംൈബ പൊലീസുമായി വിഡിയോ കോൾ ചെയ്യണം, കേസിലെ  മറ്റു പ്രതികളുമായോ, സമാനമേഖലകളിൽ പ്രവർത്തിക്കുന്നവരുമായോ ഫോൺവിളികൾ പാടില്ല, എൻഐഎ കോടതിയിൽ പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം.

Content Highlights: Varavara Rao released

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com