ADVERTISEMENT

അഹമ്മദാബാദ് ∙ ആർത്തവകാലത്ത് സ്ത്രീകൾ സമൂഹത്തിൽ എവിടെയെങ്കിലും മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചു. പൊതു, സ്വകാര്യ, മത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി സമൂഹത്തിൽ എവിടെയും ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നതിനെതിരെ ആരോഗ്യപ്രവർത്തകർ ബോധവൽക്കരണം നടത്തണമെന്നും ഒരു പൊതുതാൽപര്യ ഹർജിയിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഐ.ജെ. വോറ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഈ മാസം 31നകം മറുപടി ലഭിക്കത്തക്കവിധം നോട്ടിസ് അയയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. ബോധവൽക്കരണത്തിന് സർക്കാർ ആവശ്യത്തിനു ഫണ്ട് ലഭ്യമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആർത്തവത്തിന്റെ പേരിൽ ഒറ്റപ്പെടുത്തുന്നതു തടയാനുമായി നിയമം കൊണ്ടുവരണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, തൊഴിലിടങ്ങൾ തുടങ്ങിയവയിൽ വിവേചനം നടക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ഹോസ്റ്റലിലെ 68 പെൺകുട്ടികളെ പരിശോധിച്ചതു സംബന്ധിച്ച മാധ്യമ റിപ്പോർട്ടും ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com