ADVERTISEMENT

മുംബൈ ∙ മഹാരാഷ്ട്രയിൽ 15,817 കൂടി പേർക്കു കോവിഡ്. ആകെ പോസിറ്റീവ് കേസുകൾ 22,82,191. ഇന്നലെ 56 പേർ മരിച്ചതോടെ ആകെ മരണം 52,723. സംസ്ഥാനത്തു ചികിത്സയിലുള്ളവരുടെ എണ്ണം 1,10,485 ആയി ഉയർന്നു. സംസ്ഥാനം വലിയ അപകടത്തിലേക്കാണു നീങ്ങുന്നതെന്നും അലംഭാവമാണു വ്യാപനത്തിന്റെ കാരണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 

കോവിഡ് വ്യാപനത്തിനു പിന്നാലെ നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള പുണെയിൽ രാത്രി കർഫ്യൂ ഇൗ മാസം 31 വരെ നീട്ടി. 

പർഭണി, അകോള ജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. നാന്ദേഡിൽ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തി. ലാത്തൂരിൽ 44 വിദ്യാർഥികൾക്കും പാൽഘർ ജില്ലയിൽ 49 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു.

English Summary: Covid spike in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com