ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കരുണാനിധി കുടുംബത്തിലെ 2 പേർ മത്സരിക്കുന്നത് 1989 മുതലുള്ള പതിവാണ്. ഇത്തവണത്തെ ഡിഎംകെ പട്ടിക പ്രഖ്യാപിച്ചപ്പോഴും അതിൽ മാറ്റമില്ല. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ചെന്നൈയ്ക്കു സമീപം കൊളത്തൂരിൽ മൂന്നാമതും ജനവിധി തേടുമ്പോൾ പിതാവും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധി 3 തവണ ജയിച്ച ചെപ്പോക്കിൽ മകനും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ കന്നിയങ്കം കുറിക്കുന്നു.

പാർട്ടി പട്ടികയിൽ മറ്റൊരു അച്ഛനും മകനും ഇടം നേടിയിട്ടുണ്ട്. ഇരുവരും സിറ്റിങ് എംഎൽഎമാർ. ആത്തൂരിൽ നിന്നുള്ള മുൻ മന്ത്രി ഐ. പെരിയസാമിയും പഴനിയിലെ സ്ഥാനാർഥി ഐ.പി. സെന്തിൽ കുമാറും. ദീർഘകാലം ഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്ന കെ. അൻപഴകന്റെ പേരമകൻ വെട്രി അഴകൻ വില്ലിവാക്കത്ത് സ്ഥാനാർഥിയാകും. 

പട്ടികയിൽ 8 എംബിബിഎസ് ഡോക്ടർമാരുണ്ട്. കരുണാനിധിയുടെ ഡോക്ടറായിരുന്ന ഡോ. ഏഴിലനാണ് ഇതിൽ പ്രമുഖൻ. ചെന്നൈ നഗരത്തിലെ തൗസൻഡ് ലൈറ്റ്സിലാണു ഏഴിലൻ ജനവിധി തേടുന്നത്.നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ കോയമ്പത്തൂർ സൗത്തിൽ കന്നിയങ്കം കുറിക്കും.

ഭരതൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റുപോലെ’ ഉൾപ്പെടെ 9 മലയാള സിനിമകളിൽ അഭിനയിച്ച നടി ശ്രീപ്രിയ (മൈലാപ്പുർ) ആണു കമലിന്റെ പാർട്ടിയിലെ മറ്റൊരു താരത്തിളക്കം. സർക്കാരുമായി ഇടഞ്ഞ് ഐഎഎസിൽനിന്നു സ്വയം വിരമിച്ച മലയാളി ഉദ്യോഗസ്ഥൻ ഡോ. സന്തോഷ് ബാബു കമലിന്റെ പാർട്ടിക്കുവേണ്ടി വേളാച്ചേരിയിൽ മത്സരിക്കും.

English Summary: Tamil Nadu Assembly Election 2021 - DMK politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com