ADVERTISEMENT

ന്യൂയോർക്ക്∙  ‘അസിസ്റ്റന്റ്’ അധിഷ്ഠിത സ്മാർട് ഉപകരണമായ നെസ്റ്റ് ഹബ്ബിന്റെ രണ്ടാം വേർഷനിൽ സ്‌ലീപ് റഡാർ സാങ്കേതികവിദ്യയുമായി ഗൂഗിൾ. 7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും സ്പീക്കറുമുള്ള നെസ്റ്റ് ഹബ്ബിന്റെ പുതിയ വേ‍ർഷനിൽ കൊണ്ടുവന്നിട്ടുള്ള സോലി എന്ന പുതിയ ചിപ്പാണ് ഉറക്കനിരീക്ഷണം നടത്താൻ ഉപകരണത്തെ അനുവദിക്കുന്നത്.

നെസ്റ്റ് ഹബ്ബിനെ കിടക്കയ്ക്കു സമീപം എവിടെയെങ്കിലും സ്ഥാപിച്ചാൽ മതി. ഉപയോക്താവിന്റെ നിദ്രാരീതികൾ ഇതു മനസ്സിലാക്കും. ഓരോ ആഴ്ചയിലും ഉറക്കത്തിന്റെ ദൈർഘ്യം, നിലവാരം, കൂർക്കംവലി, ചുമ തുടങ്ങിയവയെക്കുറിച്ച് ക്രോഡീകരിച്ച റിപ്പോർട്ടും നന്നായി ഉറങ്ങാനുള്ള പൊടിക്കൈകളും ഉപദേശങ്ങളും നെസ്റ്റ് ഹബ് തരും. ഈ ഉപകരണത്തിൽ ക്യാമറയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com