ADVERTISEMENT

ന്യൂഡൽഹി ∙ അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരങ്ങളിൽ ഡൽഹിക്ക് ഒന്നാം സ്ഥാനവും. ആദ്യ പത്തിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിൻജിയാങ് ഒഴികെ ഒൻപതും ഇന്ത്യൻ നഗരങ്ങളാണെന്നും സ്വിസ് സംഘടനയായ ഐക്യുഎയർ നടത്തിയ പഠനത്തിൽ പറയുന്നു. 

അന്തരീക്ഷ വായു ഏറ്റവും മോശമുള്ള നഗരങ്ങളിൽ ഡൽഹിക്കു പത്താം സ്ഥാനമാണുള്ളത്. 2019 ലേതിനെക്കാൾ 15% മെച്ചപ്പെട്ടു എന്നതിൽ ഡൽഹിക്ക് ആശ്വസിക്കാം. അന്തരീക്ഷ മലിനീകരണത്തിൽ ഇന്ത്യയിൽ ഒന്നാമതും ലോകത്ത് രണ്ടാമതുമായ നഗരം ഗാസിയാബാദാണ്. ബുലന്ദ്ശഹർ, ബിസ്റക് ജലാൽപുർ, നോയിഡ, ഗ്രേറ്റർ നോയിഡ, കാൻപുർ, ലക്നൗ, ബിവാരി എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. മീററ്റ്, ആഗ്ര, മുസഫർനഗർ, ഫരീദാബാദ്, ജിന്ദ്, ഹിസാർ, ഫത്തേഹഡ്, ബന്ദ്വാരി, ഗുരുഗ്രാം, യമുന നഗർ, റോത്തക്ക്, ദരുഹേര, മുസഫർപുർ എന്നിവയാണ് പട്ടികയിലുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങൾ.

 2.5 മൈക്രോണിൽ താഴെയുള്ള വിനാശകരമായ പാർട്ടിക്യുലേറ്റ് മാറ്റർ സംബന്ധിച്ച് 106 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com