ആരു ജയിച്ചാലും തമിഴ്നാട് ഭരിക്കാൻ കോടീശ്വരൻ
Mail This Article
ചെന്നൈ∙ തമിഴ്നാട്ടിൽ മത്സര രംഗത്തുള്ള മുഖ്യമന്ത്രി സ്ഥാനാർഥികളെല്ലാം കോടീശ്വരന്മാർ. മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനാണ് മുന്നിൽ. ലണ്ടനിലെ വീട് ഉൾപ്പെടെ കമലിനു 176.93 കോടിയുടെ സ്വത്തുണ്ട്. ബാധ്യത 49.5 കോടി.
∙എടപ്പാടി കെ. പളനിസാമി (അണ്ണാഡിഎംകെ)
ആകെ സ്വത്ത് : 6.7 കോടി. ബാധ്യത : 29.75 ലക്ഷം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സ്വത്തിൽ 14.13% കുറവ്. മകന്റെയും മരുമകളുടെയും സ്വത്ത് കൂടി ഉൾപ്പെടുന്ന കണക്കാണു കഴിഞ്ഞ തവണ അവതരിപ്പിച്ചത്. ഇത്തവണ ഇതൊഴിവാക്കിയതാണു സ്വത്ത് കുറയാൻ കാരണം.
∙എം.കെ.സ്റ്റാലിൻ (ഡിഎംകെ)
ആകെ സ്വത്ത്: 8.88 കോടി ബാധ്യതയില്ല. കഴിഞ്ഞ തവണത്തേക്കാൾ സ്വത്തിൽ 52.2% വർധന. കേസുകൾ : 47.
സ്റ്റാലിന്റെ മകൻ ഉദയനിധി പിതാവിനെക്കാൾ സമ്പന്നൻ. നടനും നിർമാതാവുമായ ഉദയനിധിയുടെ ആകെ സ്വത്ത് 29 കോടി.
∙ ടി.ടി.വി.ദിനകരൻ (എഎംഎംകെ)
ആകെ സ്വത്ത്: 12.27 കോടി
131 പവൻ സ്വർണം. 40 ലക്ഷത്തോളം രൂപയുടെ ഡയമണ്ട് ആഭരണം. ബാധ്യത: 85.44 കോടി. ബാധ്യതയിലേറെയും കേസുകളുമായി ബന്ധപ്പെട്ട് അടയ്ക്കാനുള്ള പിഴ. സ്വത്തിൽ 13.83% വർധന
∙ സീമാൻ (നാം തമിഴർ കക്ഷി)
ആകെ സ്വത്ത്: 1.25 കോടി
218 പവൻ സ്വർണം. ബാധ്യത 6.1 ലക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം 7.46% വളർച്ച.
∙ ഒ. പനീർസെൽവം (അണ്ണാഡിഎംകെ)
ഉപമുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ ആകെ സ്വത്ത് 7.82 കോടി. കഴിഞ്ഞ തവണത്തേക്കാൾ നാലു മടങ്ങിലേറെ വർധന. 2.72 കോടിയുടെ ബാധ്യതയുണ്ട്.