ADVERTISEMENT

ന്യൂഡൽഹി ∙ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണക്കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്നു ഭർത്താവു ശശി തരൂർ എംപി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി മുൻപാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്. 

വിവിധ ഏജൻസികളിൽ നിന്നുള്ള വിദഗ്ധർ അന്വേഷണം നടത്തിയിട്ടും മരണ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു തരൂരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകൾ അന്വേഷണ ഏജൻസികൾക്ക് തെളിയിക്കാൻ സാധിക്കാത്തതിനാൽ യാദൃച്ഛിക മരണമെന്ന നിഗമനത്തിലാണ് എത്തിച്ചേരാൻ സാധിക്കുക. കേസ് വീണ്ടും 23നു പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com