ADVERTISEMENT

കൊൽക്കത്ത ∙ കുടുംബത്തിലൊരാൾക്കു ജോലി, കർഷകർക്ക് ആനുകൂല്യങ്ങൾ, പുതിയ ശമ്പളക്കമ്മിഷൻ തുടങ്ങിയവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ബംഗാളിൽ ബിജെപിയുടെ പ്രകടനപത്രിക. ബിരുദാനന്തരബിരുദം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സൗജന്യ പൊതുഗതാഗത സൗകര്യവും വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക സർക്കാർ ജോലിയിൽ 30% സംവരണവും ഉറപ്പുനൽകുന്നു. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ പൗരത്വ നിയമം നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.

ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതി, പ്രധാനമന്ത്രി കിസാൻ പ്രോഗ്രാം എന്നിവ സംസ്ഥാനത്തു നടപ്പിലാക്കുമെന്നും പ്രകടനപത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.

പ്രകടന പത്രികയിലെ മറ്റു നിർദേശങ്ങൾ:

പ്രധാനമന്ത്രി–കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട 75 ലക്ഷം കർഷകർക്കു പ്രതിവർഷം 10,000 രൂപയ്ക്കു പുറമേ 18,000 രൂപവീതം കുടിശിക, കർഷക ക്ഷേമത്തിന് 5,000 രൂപയുടെ നിധി, ചെറുകിട കർഷകർക്കും മീൻപിടിത്തക്കാർക്കും 3 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, ഓരോ അഭയാർഥി കുടുംബത്തിനും 5 വർഷത്തേക്ക് പ്രതിവർഷം 10,000 രൂപ വീതം, കല–സാഹിത്യം എന്നിവയുടെ പരിപോഷണത്തിന് 11,000 കോടി രൂപയുടെ പദ്ധതി, നൊബേൽ സമ്മാനത്തിന്റെ മാതൃകയിൽ ടഗോർ പുരസ്കാരം.

Content Highlights: Bengal BJP manifesto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com