സൈനിക സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസും
Mail This Article
×
ന്യൂഡൽഹി ∙ സൈനിക സഹകരണം വർധിപ്പിച്ച് ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഇന്ത്യ – യുഎസ് ധാരണ.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്ര മന്ത്രിമാരുമായി ചർച്ച ചെയ്തെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.
ഓസ്റ്റിനുമായുള്ള ചർച്ച സമഗ്രവും ഫലദായകവുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ സൈന്യവും യുഎസിന്റെ പസിഫിക് കമാൻഡ്, സെൻട്രൽ കമാൻഡ്, ആഫ്രിക്ക കമാൻഡ് എന്നിവയുമായി സഹകരണം വർധിപ്പിക്കും. ഇന്ത്യ – യുഎസ് ആഗോള ശാക്തിക പങ്കാളിത്തത്തിന്റെ പൂർണ ശേഷി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.