ADVERTISEMENT

മുംബൈ, ബെംഗളൂരു, ചെന്നൈ ∙ മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണവും മുകളിലേക്കു തന്നെ. ഇന്നലെ 27,126 പേരാണു പോസിറ്റീവ്; 92 പേർ മരിച്ചതോടെ ആകെ മരണം 53,300.

ഒരാഴ്ചയ്ക്കിടെ മുംബൈയിൽ മാത്രം പതിനയ്യായിരത്തോളം പേർ കോവിഡ് ബാധിതരായി. നഗരത്തിൽ 37 കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ട്. 305 കെട്ടിടങ്ങളും 4,476 ഫ്ലോറുകളും മുദ്രവച്ചു. 

കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവർ രക്തദാനം നടത്തരുതെന്നും രണ്ടാമത്തെ ഡോസിനു ശേഷം വീണ്ടും 28 ദിവസം കഴിഞ്ഞേ ഇതു പാടുള്ളൂ എന്നും നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (എൻബിടിസി) അറിയിച്ചു. 

കർണാടകയിൽ ഇന്നലെ 1798 പേരാണു പോസിറ്റീവ്; 7 പേർ കൂടി മരിച്ചു. ഹോസ്റ്റലുകളിൽ നിന്നു വിദ്യാർഥികളോടു മടങ്ങിപ്പോകാൻ കോളജുകൾ നിർദേശിച്ചു. 

തമിഴ്നാട്ടിൽ 8 പേർ മരിച്ചു. 1243 പേർ കൂടി കോവിഡ് ബാധിതരായി. സ്കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതോടെ  9,10,11 ക്ലാസുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com