ADVERTISEMENT

ന്യൂഡൽഹി ∙ അസമിലെ തിരഞ്ഞെടുപ്പു ഗോദയിൽ പരസ്പരം പോരടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. സംസ്ഥാനത്ത് ഒരേ ദിവസം പ്രചാരണത്തിനെത്തിയ ഇരുവരും ആരോപണ, പ്രത്യാരോപണങ്ങളിലൂടെ കളം നിറഞ്ഞു.

മോദി: കേന്ദ്രത്തിലും അസമിലും കോൺഗ്രസ് ഭരണത്തിലിരുന്നപ്പോൾ സംസ്ഥാനത്തെ അവർ പൂർണമായി അവഗണിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇരട്ട അവഗണന അസം നേരിട്ടു; ഒപ്പം അഴിമതിയും വിലക്കയറ്റവും ഇരട്ടിച്ചു. കോൺഗ്രസ് എന്നാൽ നുണ, അഴിമതി, അക്രമം, ആശയക്കുഴപ്പം എന്നൊക്കെയാണ് അർഥം. അസമിൽ സുസ്ഥിര ഭരണവും വികസനവും ഉറപ്പാക്കിയത് ബിജെപിയാണ്.

പ്രിയങ്ക: ദുരിതം നേരിടുന്ന അസമിനെക്കുറിച്ചല്ല, 22 വയസ്സുള്ള പെൺകുട്ടിയുടെ (ദിശ രവി) ട്വീറ്റിനെക്കുറിച്ചാണു മോദിക്ക് ആശങ്ക. പ്രളയത്തിൽ ജനങ്ങൾ മുങ്ങിത്താഴുമ്പോൾ മോദി അസമിലേക്ക് എന്തുകൊണ്ട് വന്നില്ല? തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ അദ്ദേഹത്തിന് അറിയുമോ? ബിജെപി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാത്തതിനെക്കുറിച്ച് അദ്ദേഹത്തിന് വിഷമമില്ലേ? 

Content Highlights: Priyanka Gandhi in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com