ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ് ചർച്ചയാകുന്നു. അസമിൽ ഭരണം നിലനിർത്താനും ബംഗാൾ പിടിക്കാനും കച്ചമുറുക്കുന്ന ബിജെപി, കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെ ശക്തമായ ആരോപണമാണ് അഴിച്ചുവിട്ടത്. കേരളത്തിൽ പരസ്പരം മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും ബംഗാളിലും അസമിലും ഒരുമിക്കുന്നതിനെതിരെയാണ് ബിജെപിയുടെ ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം ഇക്കാര്യം പ്രചാരണയോഗങ്ങളിൽ ഉയർത്തി. കേരളത്തിൽ കോൺഗ്രസ് പ്രകടനപത്രികയിലുള്ള ന്യായ് പദ്ധതിയെ എതിർക്കുന്ന സിപിഎം അസമിൽ അതേ പദ്ധതി മുൻനിർത്തി മത്സരിക്കുന്നതും നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. ജാർഖണ്ഡ് മുക്തിമോർച്ച, ആർജെഡി, ശിവസേന തുടങ്ങി കോൺഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ സഖ്യകക്ഷികൾ ബംഗാളിൽ ഇടത് – കോൺഗ്രസ് സഖ്യത്തിനെതിരെ മത്സരിക്കുന്നതും ചർച്ചാവിഷയമായി.

പൗരത്വ നിയമ വിഷയത്തിൽ ബിജെപി ബംഗാളിലും അസമിലും സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. പൗരത്വ നിയമത്തെക്കുറിച്ച് ബിജെപി അസമിലെ പ്രകടനപത്രികയിൽ മിണ്ടുന്നില്ല. അതേസമയം, ബംഗാളിൽ അധികാരത്തിലെത്തിയാൽ പൗരത്വ നിയമം ഉടൻ നടപ്പാക്കുമെന്നാണു പറയുന്നത്.

തമിഴ്നാട്ടിൽ ഗോവധ നിരോധന നിയമം നടപ്പാക്കുമെന്നും പശുക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഇറച്ചിക്കായി കയറ്റി അയയ്ക്കുന്നത് തടയുമെന്നും ബിജെപി പ്രകടനപത്രികയിലുണ്ട്. കേരളത്തിൽ ആ വിഷയത്തെക്കുറിച്ചു പരാമർശിക്കുന്നില്ലെന്നും കോൺഗ്രസ് പറഞ്ഞു.

Content Highlights: Assembly elections: Political parties double stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com