കോവോവാക്സ് സെപ്റ്റംബറിൽ
Mail This Article
×
ന്യൂഡൽഹി ∙ കോവോവാക്സ് ഈ വർഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നു സൂചന. യുഎസ് കമ്പനിയായ നോവവാക്സുമായി ചേർന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഈ വാക്സീന്റെ പരീക്ഷണം തുടങ്ങിയതായി സീറം സിഇഒ അദാർ പൂനാവാല അറിയിച്ചു.
ആഫ്രിക്കയിലും ബ്രിട്ടനിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളിൽ ഉൾപ്പെടെ കോവോവാക്സ് 89% ഫലപ്രദമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീൽഡ് ഉൽപാദിപ്പിക്കുന്നതും സീറം ആണ്.
ഇതിനിടെ, കോവാക്സീൻ ഉൽപാദകരായ ഭാരത് ബയോടെക്ക്, സർക്കാരിൽ നിന്നു 100 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി. ഉൽപാദനം വർധിപ്പിക്കാനാണിത്.
Content Highlights: Covovax trials begin in India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.